QUICK REGISTRATION FORM
Select Services

TM Kerala യെക്കുറിച്ച്

ഞങ്ങൾ പ്രധാനമായും വ്യാപാരമുദ്ര രജിസ്ട്രേഷനിലും അനുബന്ധ സേവനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഒരു ബിസിനസ് ലോ കൺസൾട്ടൻസി സ്ഥാപനമാണ്.

ട്രേഡ്മാർക് രെജിസ്ട്രേഷനെയും അനുബന്ധ സേവനങ്ങളെയും കുറിച്ച്:

ബിസിനസ്സില്‍ മത്സരാധിഷ്ഠിത നേട്ടത്തിനു കാരണമാകുന്ന മൂല്യവത്തായൊരു ആസ്തിയാണ് (asset) ബിസിനസ്സ് സ്ഥാപനത്തിന്‍റെ ബ്രാന്‍ഡ്. ബ്രാന്‍ഡ് അല്ലെങ്കില്‍ കോര്‍പ്പറേറ്റ് ഐഡന്‍റിറ്റിയെ (Corporate Identity) സംരക്ഷിക്കുന്നത് അടിസ്ഥാന ബിസിനസ്സ് തന്ത്രവും ഭാവി ബിസിനസ്സ് അവസരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗവുമാണ്. അതിനു സഹായകരമാകുന്ന വിധത്തില്‍ നിങ്ങളുടെ സ്ഥാപനത്തിന്‍റെ ട്രേഡ്മാര്‍ക്ക് അഥവാ വ്യാപാരമുദ്ര നല്ല രീതിയിലും എളുപ്പത്തിലും ചെലവു കുറവിലും രജിസ്ട്രേഷന്‍ ചെയ്തു ലഭിക്കുന്നതിനും അതിന്‍റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്. ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ സേവനം കൂടാതെ ട്രേഡ്മാര്‍ക്ക് സെര്‍ച്ച് (Trademark Search), ട്രേഡ്മാര്‍ക്ക് പ്രൊസിക്യൂഷന്‍ (Trademark Prosecution), ട്രേഡ്മാര്‍ക്ക് പുതുക്കല്‍ (Trademark Renewal), ട്രേഡ്മാര്‍ക്ക് നിരീക്ഷണം (Trademark Watch)എന്നിങ്ങനെയുള്ള എല്ലാ അനുബന്ധ സേവനങ്ങളും ഞങ്ങള്‍ നല്‍കി വരുന്നു.

ഞങ്ങളുടെ വെബ്സൈറ്റ് ഹൈപ്പര്‍ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ സെക്യൂറും (HTTPS) സംവേദനാത്മകവുമാണ്. കൂടാതെ, വ്യാപാരമുദ്രകളുടെ (Trademark) രജിസ്ട്രേഷനും സംരക്ഷണത്തിനും വേണ്ടി വിഭാവനം ചെയ്തിട്ടുള്ളതുമാണ്. അതുകൊണ്ടുതന്നെ ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനായുള്ള പ്രാരംഭ ചര്‍ച്ച, അപേക്ഷ തയ്യാറാക്കല്‍, ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനുള്ള അപേക്ഷ നൽകൽ, ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കൽ എന്നിങ്ങനെയുള്ള എല്ലാ സേവനങ്ങളും ഓൺലൈൻ (Online) ആയി നല്കാൻ ഞങ്ങൾക്ക് കഴിയുന്നതാണ്. അതിനാൽ ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനു ഉദ്ദേശിക്കുന്നയാൾ ഞങ്ങളുടെ ഓഫീസിലേക്ക് നേരിട്ടു വരണമെന്നില്ല. വാട്ട്സാപ്പ് (Watsapp), മൊബൈല്‍, ഇമെയില്‍, എന്‍ക്വയറി ഫോം, ചാറ്റ് വിന്‍ഡോ എന്നിവയിലൂടെ ഞങ്ങള്‍ എല്ലായ്പോഴും നിങ്ങള്‍ക്കു ലഭ്യമായിരിക്കും. ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഞങ്ങളെ ഏല്പിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ട്രേഡ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ ഞങ്ങള്‍ അതു പിന്‍തുടരുകയും സമയാസമയം ലഭിക്കുന്ന വിവരങ്ങള്‍ കാലതാമസം കൂടാതെ ഞങ്ങള്‍ നിങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നതുമായിരിക്കും.

മറ്റ് സേവനങ്ങളെ കുറിച്ച്:

UDYAM Registration, PAN & TAN, Import Export Code, Private Limited Company Registration, Limited Liability Partnership (LLP) Registration, Partnership Firm and Society / Trust / NGO Registration എന്നിങ്ങനെയുള്ള സെർവീസസും (services) ചെയ്യുന്നുണ്ട്.

ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനു ഉദ്ദേശിക്കുന്നയാൾ ഞങ്ങളുടെ ഓഫീസിലേക്ക് നേരിട്ടു വരണമെന്നില്ല. വാട്ട്സാപ്പ് (Watsapp), മൊബൈല്‍, ഇമെയില്‍, എന്‍ക്വയറി ഫോം, ചാറ്റ് വിന്‍ഡോ എന്നിവയിലൂടെ ഞങ്ങള്‍ എല്ലായ്പോഴും നിങ്ങള്‍ക്കു ലഭ്യമായിരിക്കും.

ട്രേഡ്മാർക് രജിസ്ട്രേഷന്റെ വിവിധ ഘട്ടങ്ങൾ

01

നിങ്ങളുടെ ട്രേഡ്മാര്‍ക്ക് ഏത് വിഭാഗത്തില്‍ (Class)‍ പെടുന്നുവെന്ന് മനസ്സിലാക്കുക.

നിങ്ങള്‍ രജിസ്ട്രേഷന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ട്രേഡ്മാര്‍ക്ക് അതിനു പറ്റുന്നതാണോ എന്ന് ഉറപ്പു വരുത്തുകയും അതു ട്രേഡ്മാര്‍ക്കുകളുടെ ഏത് വിഭാഗത്തിലാണ് (Class) ഉള്‍പ്പെടുന്നതെന്ന് തീരുമാനിക്കുകയും ചെയ്യുക.

  • നിങ്ങളുടെ വ്യാപാരമുദ്ര (Trademark)/സേവനമുദ്ര (Service Mark) ഏതു ക്ലാസ്സില്‍ വരുന്നുവെന്ന് മനസ്സിലാക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ വ്യാപാരമുദ്ര (Trademark)/ സേവനമുദ്ര (Service Mark) കളുടെ ലഭ്യതയെക്കുറിച്ച് പ്രാഥമിക പരിശോധനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

1

01

2

02

02

അപേക്ഷ തയ്യാറാക്കല്‍

വ്യാപാരമുദ്ര (Trademark)/ സേവനമുദ്ര (Service Mark) നിലവില്‍ ഉപയോഗത്തിലിരിക്കുന്നതാണെങ്കില്‍ ഉപയോഗിച്ചു തുടങ്ങിയ തീയതിയെ സംബന്ധിച്ചുള്ള ഒരു സത്യവാങ്മൂലവും ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനുള്ള അപേക്ഷ തയ്യാറാക്കുന്നതിനുള്ള അധികാരപത്രവും വ്യാപാരമുദ്രയെ (Trademark)/ സേവനമുദ്ര (Service Mark) യെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങള്‍ക്കു നല്‍കുക.

03

അപേക്ഷ നല്‍കല്‍

ട്രേഡ്മാര്‍ക്ക് അപേക്ഷ തയ്യാറാക്കുന്നതിനുള്ള വിവരങ്ങളും ചെലവുതുകയും നല്‍കിക്കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ ട്രേഡ്മാര്‍ക്കിനായുള്ള നിങ്ങളുടെ അപേക്ഷ ട്രേഡ്മാര്‍ക്ക് ഓഫീസില്‍ (Office of Registrar of Trade Marks, Chennai, Government of India) ഫയല്‍ ചെയ്യുന്നതാണ്. അതോടെ നിങ്ങള്‍ക്ക് നിങ്ങളുടെ ട്രേഡ്മാര്‍ക്ക് (Trademark)നൊപ്പം എന്ന ചിഹ്നം ഉപയോഗിക്കാവുന്നതാണ്. ട്രേഡ്മാര്‍ക്ക് അപേക്ഷ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ ആ കാര്യം സ്ഥിതീകരിച്ചുകൊണ്ട് നിങ്ങള്‍ക്കൊരു ചലാന്‍/ രസീത് ലഭിക്കും.

  • ട്രേഡ്മാര്‍ക്ക് അപേക്ഷ ഫയല്‍ ചെയ്തതിനു ശേഷം ലഭിക്കുന്ന ഗവണ്‍മെന്‍റ് ചലാനില്‍ നിങ്ങളുടെ അപേക്ഷയുടെ നമ്പര്‍ ഉണ്ടായിരിക്കും. ആ നമ്പര്‍ ഇവിടെ ക്ലിക്ക് ചെയ്തു കിട്ടുന്ന വെബ് ലിങ്കിൽ നല്കിയാല്‍ അപേക്ഷയുടെ തത്സ്ഥിതി നിങ്ങള്‍ക്കു മനസ്സിലാക്കാവുന്നതാണ്.

3

03

4

04

04

ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്

ട്രേഡ്മാര്‍ക്ക് രജിസ്ട്രാറുടെ ഓഫീസും പൊതുജനങ്ങളും നിങ്ങളുടെ അപേക്ഷ എതിര്‍ക്കുന്നില്ലെങ്കില്‍ ഏഴു മുതല്‍ ഒമ്പത് മാസത്തിനുള്ളില്‍ നിങ്ങളുടെ ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. അതോടെ നിങ്ങളുടെ ട്രേഡ്മാര്‍ക്കിനൊപ്പം ® എന്ന ചിഹ്നം ഉപയോഗിക്കാവുന്നതാണ്.

ആവര്‍ത്തനചോദ്യങ്ങളും ഉത്തരങ്ങളും...???

മറ്റുള്ളവര്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സമാന വസ്തുക്കളില്‍ നിന്നും നിങ്ങളുടെ വസ്തുക്കളെ വേര്‍തിരിച്ച് മനസ്സിലാക്കുന്നതിനു ഉപയോഗിക്കുന്ന ചിഹ്നം, അടയാളം, വാക്ക്, പേര്, പദം എന്നിവയെയാണ് വ്യാപാരമുദ്ര (Trademark) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

സേവനദാതാവ് ഉപയോഗിക്കുന്ന വ്യാപാരമുദ്രയെയാണ് സേവനമുദ്ര (Service Mark) എന്നു പറയുന്നത്. സേവനമുദ്ര ഉപയോഗിക്കുന്നവര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഡ്രൈവിംഗ് സ്കൂളുകള്‍, ടൈലറിംഗ് ഷോപ്പ്, ഹോട്ടല്‍, റസ്റ്റോറന്‍റ്, റിസോര്‍ട്ട്, ബാങ്കിങ് കമ്പനി, ഇന്‍ഷുറന്‍സ് കമ്പനി, സാമ്പത്തിക സേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍, സോഫ്റ്റുവെയര്‍ കമ്പനികള്‍, വെബ് ഡിസൈന്‍ കമ്പനികള്‍, ട്രാവല്‍ ഏജന്‍സികള്‍, കാള്‍സെന്‍ററുകള്‍, ബില്‍ഡര്‍, ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍, പ്ലംബിംഗ് കോണ്‍ട്രാക്ടര്‍, പരസ്യ ഏജന്‍സികള്‍, മാര്യേജ് ബ്യൂറോ, റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍.

  • ഒരു നിര്‍മ്മാതാവിന്‍റെ/ വ്യാപാരിയുടെ ചരക്കുകള്‍ (Goods) തിരിച്ചറിയുന്നതിനും മറ്റുള്ളവര്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതുമായ സമാന ചരക്കുകള്‍ (Goods) വേര്‍തിരിച്ചു മനസ്സിലാക്കുന്നതിനും വ്യാപാരമുദ്ര (Trademark) സഹായിക്കുന്നു.
  • ഒരു സേവനദാതാവ് നല്‍കുന്ന സേവനങ്ങള്‍ തിരിച്ചറിയുന്നതിനും മറ്റുള്ളവര്‍ നല്‍കുന്ന സമാന സേവനങ്ങള്‍ വേര്‍തിരിച്ചു മനസ്സിലാക്കുന്നതിനും സേവനമുദ്ര (Service mark) സഹായിക്കുന്നു.
  • വ്യാപാരമുദ്ര (Trademark)/ സേവനമുദ്ര (Service mark) ഉപയോഗിക്കുന്നത് ബിസിനസ്സിന്‍റെ മതിപ്പും ജനപ്രീതിയും വര്‍ദ്ധിപ്പിക്കുന്നു.
  • സാധനങ്ങളും സേവനങ്ങളും വില്‍ക്കുന്നതിലേക്ക് പരസ്യം നല്‍കുമ്പോള്‍ പ്രധാന ആകര്‍ഷണോപാധിയായി അവയെ ഉപയോഗിക്കാം.
  • വ്യാപാരമുദ്ര (Trademark)/ സേവനമുദ്ര (Service mark) വിശ്വാസ്യതയുടെയും അംഗീകാരത്തിന്‍റെയും അടയാളമായി വര്‍ത്തിക്കുന്നു. ഇതു വീണ്ടും സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നു.
  • ജീവിതശൈലിയെ അഥവാ സമ്പ്രദായത്തെ ട്രേഡ്മാര്‍ക്കുമായി ബന്ധപ്പെടുത്തി ആളുകള്‍ കാണുന്നു.

ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാരിക്ക്/ നിര്‍മ്മാതാവിന് / സേവന ദാതാവിന് മറ്റുള്ളവര്‍ ആ ട്രേഡ്മാര്‍ക്ക് ഉപയോഗിക്കുന്നത് നിയമപരമായി വിലക്കുന്നതിനും നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനും സാധിക്കുന്നതാണ്. കൂടാതെ നിയമവിധേയമല്ലാതെ ട്രേഡ്മാര്‍ക്ക് ഉപയോഗിക്കപ്പെടുന്ന വസ്തുക്കളും ലേബലുകളും അധികാരികളാല്‍ കണ്ടുകെട്ടുന്നതിനും മറ്റു നിയമ നടപടികള്‍ എടുക്കുന്നതിനും സാധിക്കുന്നതാണ്.

  • പേര് (അപേക്ഷകന്‍റെ അല്ലെങ്കില്‍ ബിസിനസ്സ് മുന്‍ഗാമിയുടെ പേര്, കുടുംബ പേര്, ചുരുക്ക പേര്, കമ്പനി പേര്, ഡൊമൈന്‍ നെയിം)
  • പുതിയതായി കണ്ടുപിടിച്ച പദമോ, വസ്തുനിഷ്ഠമല്ലാത്ത പദമോ, ചരക്കുകളുടെയോ സേവനങ്ങളുടെയോ സ്വഭാവത്തെയോ ഗുണത്തെയോ നേരിട്ട് വിശദീകരിക്കാത്തതായ പദമോ.
  • അക്ഷരങ്ങളോ, സംഖ്യകളോ അവയുടെ കൂട്ടിച്ചേര്‍ക്കലുകളോ
  • മോണോഗ്രാമുകള്‍
  • ചിഹ്നങ്ങള്‍
  • പാക്കേജിംഗ്
  • നിറങ്ങളുടെ സമ്മിശ്രണം
  • സൗണ്ട് മാര്‍ക്കുകള്‍

  • ഒരു വ്യക്തിയുടെ ചരക്കുകളോ സേവനങ്ങളോ മറ്റുള്ളവരില്‍ നിന്നു വേര്‍തിരിച്ച് മനസ്സിലാക്കുന്നതിനു ഉപകരിക്കുന്ന തരത്തിലായിരിക്കണം.
  • രേഖാരൂപത്തില്‍ (Graphically) പ്രതിനിധീകരിക്കാന്‍ കഴിയുന്നതായിരിക്കണം.
  • പറയാനും ഉച്ചരിക്കുവാനും ഓര്‍ത്തിരിക്കുവാനും എളുപ്പമുള്ളതായിരിക്കണം.
  • പുതിയതായി കണ്ടുപിടിച്ചതോ രൂപപ്പെടുത്തിയതോ ആയ പദമായിരിക്കും കൂടുതല്‍ നല്ലത്.
  • സ്ഥലപേരുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • സാധനങ്ങളുടെയോ സേവനങ്ങളുടെയോ ഗുണത്തെയോ സ്വഭാവത്തെയോ വര്‍ണ്ണിക്കുന്നതോ വിശദീകരിക്കുന്നതോ ആയ പദങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

വ്യക്തികള്‍/ പങ്കാളിത്ത സ്ഥാപനങ്ങള്‍/ ഒരാള്‍ കമ്പനികള്‍ (OPC)/ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍/ പബ്ലിക് ലിമിറ്റഡ് കമ്പനികള്‍/ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് (LLP)/ ട്രസ്റ്റ്/ സൊസൈറ്റി/ മറ്റു നിയമ സ്ഥാപനങ്ങള്‍.

വേണം. കൃത്യമായി ഒരേപോലെയുള്ള അല്ലെങ്കില്‍ സമാനമായ ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തണം. നിങ്ങള്‍ രൂപകല്പന ചെയ്‌തെടുത്ത ട്രേഡ്മാര്‍ക്ക് നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതായ ട്രേഡ്മാര്‍ക്കുമായി സാമ്യം ഉണ്ടെങ്കിൽ ‍ നിങ്ങളുടേതിന് രജിസ്‌ട്രേഷന്‍ ലഭിക്കുകയില്ല. കൂടാതെ നിങ്ങള്‍ ഇക്കാര്യത്തിനായി ചെലവാക്കിയ തുക നഷ്ടപ്പെടുകയും ചെയ്യും.

ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തു കിട്ടുന്നതിനു മുന്‍പ്‌ എന്ന ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തു കിട്ടിയാല്‍ ® എന്നും നിങ്ങളുടെ ട്രേഡ്മാര്‍ക്കിനൊപ്പം ഉപയോഗിക്കാവുന്നതാണ്.

സേവനരംഗത്തുള്ളവര്‍ അവരുടെ സേവനമുദ്രയെ (Service mark) സൂചിപ്പിക്കുന്നതിനാണ്‌ എന്ന ചിഹ്നം ഉപയോഗിക്കുന്നത്.

ഇല്ല.ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കാതെ ട്രേഡ്മാര്‍ക്കിനൊപ്പം ® എന്ന ചിഹ്നം ഉപയോഗിക്കുന്നത് ട്രേഡ്മാര്‍ക്ക് നിയമപ്രകാരം കുറ്റകരമാണ്. അത്തരം കുറ്റത്തിന് മൂന്നുവര്‍ഷത്തോളം തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.

പൊതുവില്‍ വേണ്ടവ: അപേക്ഷകന്റെ പേര്, സ്ഥാപനത്തിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്സ്, ട്രേഡ്മാര്‍ക്ക് നിലവില്‍ ഉപയോഗിക്കുന്നുവെങ്കില്‍ ആ കാര്യം കാണിച്ചുകൊണ്ടുള്ള സത്യവാങ്മൂലം, ട്രേഡ്മാര്‍ക്ക് അപേക്ഷ ഫയല്‍ ചെയ്യുന്നതിനുള്ള അധികാരപത്രം, 8 cm x 8 cm വലുപ്പത്തില്‍ JPEG ഫോര്‍മാറ്റിലുള്ള ലോഗോ.

വേണ്ട.

ട്രേഡ്മാര്‍ക്ക് രജിസ്റ്ററിയില്‍ നിന്നോ പൊതുജനങ്ങളില്‍നിന്നോ യാതൊരു എതിര്‍പ്പുമില്ലെങ്കില്‍ 7-9 മാസത്തിനുള്ളില്‍ ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തു കിട്ടുന്നതാണ്.

ട്രേഡ്മാര്‍ക്ക് രജിസ്റ്ററിയില്‍ നിന്നു വരാവുന്ന എതിര്‍പ്പുകള്‍ക്ക് ഉദാ: ക്ലാസ്സ് ശരിയായതല്ല/ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന ചരക്കുകളുടെ അല്ലെങ്കില്‍ സേവനങ്ങളുടെ വിവരണത്തിലുള്ള തെറ്റുകള്‍/ വാക്കോ ലോഗോയോ നിലവിലുള്ള ട്രേഡ്മാര്‍ക്കുമായി സാമ്യമുള്ളതാണ്.

വ്യക്തികള്‍/ സ്റ്റാര്‍ട്ട് അപ്പുകള്‍ Rs. 4500. പങ്കാളിത്ത സ്ഥാപനങ്ങള്‍/ കമ്പനികള്‍ Rs. 9000 കൂടുതല്‍ വിവരങ്ങള്‍ക്ക ഇവിടെ ക്ലിക്ക് ചെയ്യുക.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും ഫീസ് ഇളവ് ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

പത്തു വര്‍ഷം. പിന്നീട് ഓരോ പത്തുവര്‍ഷം ആകുന്നതോടെ ആ കാലത്തു നിലവിലുള്ള ഫീസ് നല്‍കി പുതുക്കിയെടുക്കാവുന്നതാണ്.

ഏതെങ്കിലും നിറത്തോടെയാണ് ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനായുള്ള അപേക്ഷ നല്‍കുന്നതെങ്കില്‍ പിന്നീട് എപ്പോഴും ആ നിറത്തോടെ തന്നെ വേണം ട്രേഡ്മാര്‍ക്ക് ഉപയോഗിക്കാന്‍. ബ്ലാക്ക് & വൈറ്റ് (Black & White) ആയിട്ടാണ് ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനായി നല്‍കുന്നതെങ്കില്‍ പിന്നീട് മറ്റു നിറങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമുണ്ടാവില്ല.

പറ്റും. പക്ഷെ നിയമപരമായ എല്ലാ ഔപചാരിതകളും പാലിക്കണം.

നിങ്ങളുടെ സ്ഥാപനത്തിന്‍റെ ട്രേഡ്മാര്‍ക്ക് അഥവാ വ്യാപാരമുദ്ര നല്ല രീതിയിലും എളുപ്പത്തിലും ചെലവു കുറവിലും രജിസ്ട്രേഷന്‍ ചെയ്തു ലഭിക്കുന്നതിനും അതിന്‍റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്. ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ സേവനം കൂടാതെ ട്രേഡ്മാര്‍ക്ക് സെര്‍ച്ച് (Trademark Search), ട്രേഡ്മാര്‍ക്ക് പ്രൊസിക്യൂഷന്‍ (Trademark Prosecution), ട്രേഡ്മാര്‍ക്ക് പുതുക്കല്‍ (Trademark Renewal), ട്രേഡ്മാര്‍ക്ക് നിരീക്ഷണം (Trademark Watch)എന്നിങ്ങനെയുള്ള എല്ലാ അനുബന്ധ സേവനങ്ങളും ഞങ്ങള്‍ നല്‍കി വരുന്നു.

ഞങ്ങളുടെ വെബ്സൈറ്റ് ഹൈപ്പര്‍ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ സെക്യൂറും (HTTPS) സംവേദനാത്മകവുമാണ്. കൂടാതെ, വ്യാപാര മുദ്രകളുടെ (Trademark) രജിസ്ട്രേഷനും സംരക്ഷണത്തിനും വേണ്ടി പ്രത്യേകമായി വിഭാവനം ചെയ്തിട്ടുള്ളതുമാണ്. അതുകൊണ്ടുതന്നെ ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനായുള്ള പ്രാരംഭ ചര്‍ച്ച, അപേക്ഷ തയ്യാറാക്കല്‍, ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനുള്ള അപേക്ഷ നല്‍കല്‍, ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍ എന്നിങ്ങനെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ (Online) ആയി നല്‍കാന്‍ ഞങ്ങള്‍ക്കു കഴിയുന്നതാണ്. അതിനാല്‍ ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനു ഉദ്ദേശിക്കുന്നയാള്‍ ഞങ്ങളുടെ ഓഫീസിലേക്ക് നേരിട്ടു വരണമെന്നില്ല. വാട്ട്സാപ്പ് (Watsapp), മൊബൈല്‍, ഇമെയില്‍, എന്‍ക്വയറി ഫോം, ചാറ്റ് വിന്‍ഡോ എന്നിവയിലൂടെ ഞങ്ങള്‍ എല്ലായ്പോഴും നിങ്ങള്‍ക്കു ലഭ്യമായിരിക്കും. ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഞങ്ങളെ ഏല്പിച്ചു കഴിഞ്ഞാൽ നിങ്ങള്‍ക്ക് ട്രേഡ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ ഞങ്ങള്‍ അതു പിന്‍തുടരുകയും സമയാസമയം ലഭിക്കുന്ന വിവരങ്ങള്‍ കാലതാമസം കൂടാതെ ഞങ്ങള്‍ നിങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നതുമായിരിക്കും.

നിങ്ങളുടെ ട്രേഡ്മാര്‍ക്ക് അപേക്ഷയില്‍മേല്‍ തീരുമാനമെടുക്കുന്നതിനുള്ള അധികാരം Registrar of Trademark നു മാത്രമാണ്. നിങ്ങളുടെ ട്രേഡ്മാര്‍ക്ക് അനന്യവും പുതുമയുള്ളതുമാണെങ്കില്‍ അത് രജിസ്റ്റര്‍ ചെയ്ത് കിട്ടുന്നത് എളുപ്പമായിരിക്കും.

നിങ്ങളുടെ ട്രേഡ്മാര്‍ക്കില്‍ അനുയോജ്യമയി മാറ്റങ്ങള്‍ വരുത്തി അപേക്ഷ നല്‍കാവുന്നതാണ്.

നിലവില്‍ മറ്റൊരു ക്ലാസ്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രേഡ്മാര്‍ക്ക് വ്യാപകമായി അറിയപ്പെടുന്നതല്ലെങ്കില്‍ (Well known) നിങ്ങള്‍ക്കതു രജിസ്റ്റര്‍ ചെയ്ത് കിട്ടുന്നതിനു സാധ്യതയുണ്ട്.

സാധിക്കും.

നമ്മുടെ അക്കൗണ്ടിലേക്ക് ബാങ്ക് ട്രാൻസ്ഫർ ആയി :

Beneficiary Name

:

J V & Associates

Bank Name

:

SBI, Ernakulam

Bank Account No

:

31831719815 (Current Account)

IFSC Code

:

SBIN0003539

Google pay

:

9387758439

കൂടുതല്‍ സംശയങ്ങള്‍ ഉണ്ടോ ?
വിളിക്കൂ!

Our plan and pricing

Plans ബേസിക് സ്റ്റാൻഡേർഡ് പ്രീമിയം
സെര്‍ച്ച് റിപ്പോട്ട്
ട്രേഡ്മാര്‍ക്ക് അപേക്ഷ തയ്യാറാക്കല്‍
ട്രേഡ്മാര്‍ക്ക് അപേക്ഷ ഫയലിംഗ്
ട്രേഡ്മാര്‍ക്ക് അപേക്ഷ നമ്പര്‍ ലഭ്യമാക്കുക
ട്രേഡ്മാര്‍ക്ക് ഓഫീസില്‍നിന്നും പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കുക.
ആവശ്യമെങ്കില്‍ അതിനു മറുപടി ഫയല്‍ ചെയ്യുക.
നല്‍കുന്ന മറുപടിക്ക് കൂടുതല്‍ വിശദീകരണം ചെന്നൈയിലുള്ള ട്രേഡ്മാര്‍ക്ക് ഓഫീസില്‍ നേരിട്ടു വന്ന് നല്‍കണമെന്ന് രജിസ്ട്രാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അപ്രകാരം ചെയ്യുക.
ട്രേഡ്മാര്‍ക്ക് പ്രസിദ്ധീകരിക്കുന്ന ജേണലിന്‍റെ കോപ്പി ലഭ്യമാക്കുക.
നിങ്ങളുടെ ട്രേഡ്മാർക്കിനോട് സാമ്യമുള്ള ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുക
രജിസ്ട്രേഷന്‍ ആവുമ്പോള്‍ ട്രേഡ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക.

Rs.1499/-

+ ഗവണ്‍മെന്‍റ് ഫീസ്

Contact now

Rs.3499/-

(Save Rs. 500)

+ ഗവണ്‍മെന്‍റ് ഫീസ്

Contact now

Rs.7999/-

(Save Rs. 1000)

+ ഗവണ്‍മെന്‍റ് ഫീസ്

Contact now
  • ബേസിക്
  • സെര്‍ച്ച് റിപ്പോട്ട്
  • ട്രേഡ്മാര്‍ക്ക് അപേക്ഷ തയ്യാറാക്കല്‍
  • ട്രേഡ്മാര്‍ക്ക് അപേക്ഷ ഫയലിംഗ്
  • ട്രേഡ്മാര്‍ക്ക് അപേക്ഷ നമ്പര്‍ ലഭ്യമാക്കുക
  • രജിസ്ട്രേഷന്‍ ആവുമ്പോള്‍ ട്രേഡ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക.
  • Rs.1499/-

    + ഗവണ്‍മെന്‍റ് ഫീസ്

    Contact now
  • സ്റ്റാൻഡേർഡ്
  • സെര്‍ച്ച് റിപ്പോട്ട്
  • ട്രേഡ്മാര്‍ക്ക് അപേക്ഷ തയ്യാറാക്കല്‍
  • ട്രേഡ്മാര്‍ക്ക് അപേക്ഷ ഫയലിംഗ്
  • ട്രേഡ്മാര്‍ക്ക് അപേക്ഷ നമ്പര്‍ ലഭ്യമാക്കുക
  • ട്രേഡ്മാര്‍ക്ക് ഓഫീസില്‍നിന്നും പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കുക.
  • ആവശ്യമെങ്കില്‍ അതിനു മറുപടി ഫയല്‍ ചെയ്യുക.
  • ട്രേഡ്മാര്‍ക്ക് പ്രസിദ്ധീകരിക്കുന്ന ജേണലിന്‍റെ കോപ്പി ലഭ്യമാക്കുക.
  • രജിസ്ട്രേഷന്‍ ആവുമ്പോള്‍ ട്രേഡ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക.
  • Rs.3499/-

    (Save Rs. 500)

    + ഗവണ്‍മെന്‍റ് ഫീസ്

    Contact now
  • പ്രീമിയം
  • സെര്‍ച്ച് റിപ്പോട്ട്
  • ട്രേഡ്മാര്‍ക്ക് അപേക്ഷ തയ്യാറാക്കല്‍
  • ട്രേഡ്മാര്‍ക്ക് അപേക്ഷ ഫയലിംഗ്
  • ട്രേഡ്മാര്‍ക്ക് അപേക്ഷ നമ്പര്‍ ലഭ്യമാക്കുക
  • ട്രേഡ്മാര്‍ക്ക് ഓഫീസില്‍നിന്നും പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കുക.
  • ആവശ്യമെങ്കില്‍ അതിനു മറുപടി ഫയല്‍ ചെയ്യുക.
  • നല്‍കുന്ന മറുപടിക്ക് കൂടുതല്‍ വിശദീകരണം ചെന്നൈയിലുള്ള ട്രേഡ്മാര്‍ക്ക് ഓഫീസില്‍ നേരിട്ടു വന്ന് നല്‍കണമെന്ന് രജിസ്ട്രാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അപ്രകാരം ചെയ്യുക.
  • ട്രേഡ്മാര്‍ക്ക് പ്രസിദ്ധീകരിക്കുന്ന ജേണലിന്‍റെ കോപ്പി ലഭ്യമാക്കുക.
  • നിങ്ങളുടെ ട്രേഡ്മാർക്കിനോട് സാമ്യമുള്ള ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുക
  • രജിസ്ട്രേഷന്‍ ആവുമ്പോള്‍ ട്രേഡ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക.
  • Rs.7999/-

    (Save Rs. 1000)

    + ഗവണ്‍മെന്‍റ് ഫീസ്

    Contact now

WE ALSO DO:

1. UDYAM REGISTRATION

2. PAN & TAN

3. IMPORT EXPORT CODE

4. PRIVATE LIMITED COMPANY

5. LIMITED LIABILITY PARTNERSHIP (LLP)

6. PARTNERSHIP FIRM

7. SOCIETY / TRUST / NGO REGISTRATION

8. ONE PERSON COMPANY (OPC)

9. DIGITAL SIGNATURE CERTIFICATE (DSC)

Our pricing method for availing services separately / Individually

Filing Individual trade mark application

1499/-

Filing reply to examination report

2499/-

Representation before Registrar of Trade Marks, Chennai (By Video Conference)

4999/-

Note: 

(i) മേല്പറഞ്ഞ പ്ലാനുകൾ വ്യക്തിഗത അപേക്ഷകൾക്ക് മാത്രമാണ്.
(ii) Opposition നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ പ്ലാനുകളില്‍
ഉള്‍പ്പെടുത്തിയിട്ടില്ല



ഈയ്യിടെ രജിസ്റ്റര്‍ ചെയ്ത വ്യാപാര മുദ്ര (Trademark) / സേവനമുദ്ര (Service Mark)

ENQUIRE NOW

Select Services