ട്രേഡ്മാര്‍ക്ക് അപേക്ഷ കിട്ടിക്കഴിഞ്ഞാല്‍ അതു നിയമാനുസൃതമാണോ കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടുാേ എന്ന് ട്രേഡ്മാര്‍ക്ക് ഓഫീസ് പരിശോധിക്കുകയും അതിന്‍റെ റിപ്പോര്‍ട്ട് ഏകദേശം 45 ദിവസത്തിനുള്ളില്‍ അപേക്ഷകന് ലഭിക്കുകയും ചെയ്യും. നിങ്ങളുടെ അപേക്ഷ നിയമാനുസൃതമല്ലെന്നോ കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്നോ കണ്ടെത്തിയാൽ ട്രേഡ്മാര്‍ക്ക് ഓഫീസ് നിങ്ങളുടെ അപേക്ഷയിന്മേല്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കും.
ട്രേഡ്മാര്‍ക്ക് ഓഫീസ് ഉയര്‍ത്താവുന്ന ചില തടസ്സവാദങ്ങള്‍ ഇവയാണ് :
- ക്ലാസ് ശരിയായതല്ല
- നല്‍കിയിരിക്കുന്ന ചരക്കുകളുടെ അല്ലെങ്കില്‍ സേവനങ്ങളുടെ വിവരണം തെറ്റാണ്.
- നിങ്ങളുടെ ട്രേഡ്മാര്‍ക്ക് നിലവിലുള്ളതിനു തുല്യമോ സമാനമോ ആയിട്ടുള്ളതാണ്.
- നിങ്ങളുടെ ട്രേഡ്മാര്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുവാൻ ഇടയുള്ളതാണ്.
- നിങ്ങളുടെ ട്രേഡ്മാര്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുവാൻ ഇടയുള്ളതാണ്.
- നിങ്ങളുടെ ട്രേഡ്മാര്‍ക്ക് അതുമായ ബന്ധപ്പെട്ട ചരക്കുകളുടെ/ സേവനങ്ങളുടെ ഗുണവിശേഷങ്ങളെ നേരിട്ട് സൂചിപ്പിക്കുന്നതാണ്.
ട്രേഡ്മാര്‍ക്ക് ഓഫീസ് അതിന്‍റെ പരിശോധനയുടെ റിപ്പോര്‍ട്ട് അപേക്ഷകനു നല്‍കി കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ അതിനുള്ള മറുപടി നല്‍കണം. അല്ലാത്ത പക്ഷം ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനുള്ള അപേക്ഷ ഗവണ്‍മെന്‍റ് നിരസിക്കുന്നതാണ്.
ട്രേഡ്മാര്‍ക്ക് ഓഫീസ് നിങ്ങളുടെ അപേക്ഷയിന്മേല്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ ഉചിത മറുപടി നല്‍കി അപേക്ഷയുമായി മുന്നോട്ടു പോകുന്നതിനു ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്. നല്‍കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ ചെന്നൈയിലുള്ള ട്രേഡ്മാര്‍ക്ക് ഓഫീസില്‍ നേരിട്ട് ചെന്ന് നമ്മുടെ വാദങ്ങള്‍ അവതരിപ്പിക്കേണ്ടതാകുന്നു.