QUICK REGISTRATION FORM
Select Services

ട്രേഡ്മാർക്/ബ്രാൻഡ്/ലോഗോ രജിസ്ട്രേഷൻ - ശരിയായ തീരുമാനം!

ബിസിനസ്സ് ദീർഘകാല അടിസ്ഥാനത്തിൽ നടത്തുന്നതിന് , ബിസിനസ് ഉടമ, തന്റെ ബ്രാൻഡിനെ മറ്റുള്ളവർ കോപ്പി ചെയ്യുകയോ പകർത്തുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നതിൽ നിന്നും സംരക്ഷിക്കുകയും കാലാകാലങ്ങളിൽ സ്വന്തം ബ്രാൻഡ് മൂല്യം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതിന് പ്രഥമ ശ്രദ്ധ നൽകേണ്ടതാണ്. മറ്റാരെങ്കിലും നിങ്ങളുടെ ട്രേഡ്മാർക് / ബ്രാൻഡ് / ലോഗോ പകർത്തിയാൽ, നിങ്ങൾ പണവും പ്രയത്നവും സമയവും ചെലവഴിച്ച് സൃഷ്ടിച്ച ബ്രാൻഡ് മൂല്യത്തിന്റെ ഗുണവും സാമ്പത്തിക ലാഭവും നിങ്ങളുടെ വ്യാപാരമുദ്ര / ബ്രാൻഡ് / ലോഗോ പകർത്തുന്നയാൾക്കു ചുളുവിൽ ലഭിക്കും. അതുകൊണ്ടു, ട്രേഡ്മാർക് രജിസ്ട്രേഷൻ ഒരു നിർണായക തീരുമാനമാണ്; കാരണം ഇത് ഉടമയ്ക്ക് നിരവധി നിയമ പരിരക്ഷകൾ നൽകുകയും ബ്രാൻഡിലുള്ള ജനങ്ങളുടെ പൊതുവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു. നിയമപരമായി രജിസ്‌റ്റർ ചെയ്‌ത ഒരു ട്രേഡ്മാർക്കിന് നിയമാനുസ്രതമായ സംരക്ഷണമുള്ളതിനാൽ വിപണിയിൽ അതിൻ്റെ ബ്രാൻഡ് മൂല്യത്തെ ക്രമേണ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമാക്കുന്നതിനും എളുപ്പത്തിൽ സാധിക്കുന്നതാണ്.

ട്രേഡ്മാർക്/ബ്രാൻഡ്/ലോഗോ രജിസ്ട്രേഷൻ - ‘TMKERALA’ ശരിയായ സ്ഥലം !

ട്രേഡ്മാർക് രജിസ്ട്രേഷൻ വളരെ ദൈർഘ്യമേറിയതും സങ്കീർണ്ണവുമായ നടപടിക്രമമാണ്; കൂടാതെ ട്രേഡ്മാക് അപേക്ഷ നിരസിക്കപെടുന്നതിനുള്ള സാധ്യത കൂടുതലുമാണ്. "TMKerala" യിൽ നിങ്ങളുടെ ട്രേഡ്മാർക് രെജിസ്ടർഷൻ തടസരഹിതമായും വേഗത്തിലും ചെയ്യ്തു തരുവാൻ കഴിയുന്ന പ്രൊഫഷണൽ അഭിഭാഷകരീമുണ്ട്.

ട്രേഡ്മാർക് രെജിസ്ട്രേഷനുള്ള അപേക്ഷാ ഫയലിംഗുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഞങ്ങൾ ഓൺലൈനായി ചെയ്യുന്നതിനാൽ, ട്രേഡ്മാർക്കിനായ് അപേക്ഷിക്കുന്നയാൾ ഞങ്ങളുടെ ഓഫീസിൽ നേരിട്ട് വരണമെന്നില്ല. വാട്ട്സാപ്പ് (Watsapp), മൊബൈല്‍, ഇമെയില്‍, എന്‍ക്വയറി ഫോം, ചാറ്റ് വിന്‍ഡോ എന്നിവയിലൂടെ ഞങ്ങള്‍ എല്ലായ്പോഴും നിങ്ങള്‍ക്കു ലഭ്യമായിരിക്കും. ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഞങ്ങളെ ഏല്പിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ട്രേഡ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ ഞങ്ങള്‍ അതു പിന്‍തുടരുകയും സമയാസമയം ലഭിക്കുന്ന വിവരങ്ങള്‍ കാലതാമസം കൂടാതെ ഞങ്ങള്‍ നിങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നതുമായിരിക്കും.

ട്രേഡ്മാർക് / ബ്രാൻഡ് / ലോഗോ രജിസ്ട്രേഷൻ ലഭിക്കുന്നതിന് കോഴിക്കോട് ജില്ലയിൽ നിന്നുള്ള നിരവധി ബിസ്സിനസ്സുകാരെ /വ്യവസായികളെ / സംരംഭകരെ ഞങ്ങൾ സഹായിച്ചിട്ടുണ്ട്

ANY MORE DOUBTS..?
CALL NOW!

ട്രേഡ്മാർക് രജിസ്ട്രേഷൻ പ്രക്രിയ

01

ഗവെർന്മെന്റ് ട്രേഡ്മാർക്ക് രജിസ്ട്രേഷനായി ചരക്കുകളും സേവനങ്ങളും വിവിധ ക്ലാസുകളായി തരംതിരിച്ചിട്ടുണ്ട്. അതിനാൽ, നിങ്ങളുടെ വ്യാപാരമുദ്ര ഏത് ട്രേഡ്മാർക്ക്-ക്ലാസ്സിലാണ് വരുന്നതെന്ന് ആദ്യം മനസിലാക്കണം.

  • നിങ്ങളുടെ വ്യാപാരമുദ്ര (Trademark)/സേവനമുദ്ര (Service Mark) ഏതു ക്ലാസ്സില്‍ വരുന്നുവെന്ന് മനസ്സിലാക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

02

നിങ്ങളുടെ വ്യാപാരമുദ്രയുടെ രജിസ്ട്രേഷൻ ട്രേഡ്മാർക് നിയമത്തിന് അനുസൃതമാണോ എന്നും നിങ്ങളുടെ ചരക്കുകളും സേവനങ്ങളും വരുന്ന വ്യാപാരമുദ്ര (Trademark)/ സേവനമുദ്ര (Service Mark) ക്ലാസിൽ സമാന വ്യാപാരമുദ്ര നിലവിലുണ്ടോ ഇല്ലയോ എന്നും മനസിലാക്കണം.

  • നിങ്ങളുടെ വ്യാപാരമുദ്ര (Trademark)/ സേവനമുദ്ര (Service Mark) കളുടെ ലഭ്യതയെക്കുറിച്ച് പ്രാഥമിക പരിശോധനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

03

ഫീസ് അടച്ചു ട്രേഡ്‌മാർക്ക് ആപ്ലിക്കേഷൻ ഫയൽ ചെയ്യുക

  • ട്രേഡ്മാര്‍ക്ക് അപേക്ഷ ഫയല്‍ ചെയ്തതിനു ശേഷം ലഭിക്കുന്ന ഗവണ്‍മെന്‍റ് ചലാനില്‍ നിങ്ങളുടെ അപേക്ഷയുടെ നമ്പര്‍ ഉണ്ടായിരിക്കും. ആ നമ്പര്‍ ഇവിടെ ക്ലിക്ക് ചെയ്തു കിട്ടുന്ന വെബ് ലിങ്കിൽ നല്കിയാല്‍ അപേക്ഷയുടെ തത്സ്ഥിതി നിങ്ങള്‍ക്കു മനസ്സിലാക്കാവുന്നതാണ്.

04

Trademark രജിസ്ട്രി നിങ്ങളുടെ അപേക്ഷ പരിശോധിക്കുന്നു. നിങ്ങളുടെ ട്രേഡ് അപേക്ഷ ശരിയായി ഫയൽ ചെയ്തിട്ടില്ലെങ്കിൽ, അപേക്ഷ ശരിയാക്കി ഫയൽ ചെയ്യാൻ രജിസ്ട്രി ആവശ്യപ്പെടും. നിങ്ങളുടെ Trademark അപേക്ഷ ശരിയായി ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ, വ്യാപാരമുദ്ര നിയമപ്രകാരം രജിസ്ട്രി നിങ്ങളുടെ വ്യാപാരമുദ്രയുടെ രജിസ്ട്രേഷൻ പരിശോധിക്കുകയും ഒരു പരിശോധന റിപ്പോർട്ട് ( Examination Report) നൽകുകയും ചെയ്യും. ട്രേഡ്‌മാർക്ക് നിയമത്തിന് കീഴിൽ നിങ്ങളുടെ വ്യാപാരമുദ്ര അപേക്ഷ രജിസ്റ്റർ ചെയ്യാവുന്നതായി കാണുകയാണെങ്കിൽ, നിങ്ങളുടെ വ്യാപാരമുദ്ര അപേക്ഷ സ്വീകരിച്ചതായി പരിശോധന റിപ്പോർട്ടിൽ കാണിക്കും. അല്ലെങ്കിൽ, അത് ഒബ്ജക്റ്റഡ് ( Objected) ആയി കാണിക്കും.

05

ങ്ങളുടെ വ്യാപാരമുദ്ര അപേക്ഷ എതിർക്കപ്പെട്ടാൽ , പ്രസക്തമായ നിയമ വ്യവസ്ഥകളും ( legal Provisions) കേസ് നിയമങ്ങളും ( Case Laws) ഉദ്ധരിച്ച് രജിസ്ട്രേഷൻ ലഭിക്കാൻ അർഹതയുണ്ടെന്ന് വ്യക്തമാക്കുന്ന മറുപടി നമ്മൾ 30 ദിവസത്തിനുളിൽ ഫയൽ ചെയ്യണം. ചില സന്ദർഭങ്ങളിൽ, ട്രേഡ്മാർക്ക് രെജിസ്ടറി Shaw Cause Hearing ഉം ആവശ്യപ്പെടാറുണ്ട്.

06

ട്രേഡ്‌മാർക്ക് അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ, പൊതുജന അവബോധത്തിനായി അത് ട്രേഡ്മാർക്ക് ജേണലിൽ പ്രസിദ്ധീകരിക്കും. ജേണൽ പ്രസിദ്ധീകരണ കാലയളവിനുള്ളിൽ (അതായത് പ്രസിദ്ധീകരണ തീയതി മുതൽ 90 ദിവസം) നിങ്ങളുടെ വ്യാപാരമുദ്ര അപേക്ഷയ്‌ക്കെതിരെ നിങ്ങളുടെ എതിരാളികളിൽ നിന്ന് എതിർപ്പില്ലെങ്കിൽ, നിങ്ങളുടെ ട്രേഡ്‌മാർക്ക് രജിസ്റ്റർ ചെയ്തു കിട്ടും.

07

ട്രേഡ്‌മാർക്ക് രജിസ്ട്രേഷൻ 10 വർഷത്തേക്കാണ്. എല്ലാ പത്താം വർഷവും വ്യാപാരമുദ്ര രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്.

Our plan and pricing

Plans ബേസിക് സ്റ്റാൻഡേർഡ് പ്രീമിയം
സെര്‍ച്ച് റിപ്പോട്ട്
ട്രേഡ്മാര്‍ക്ക് അപേക്ഷ തയ്യാറാക്കല്‍
ട്രേഡ്മാര്‍ക്ക് അപേക്ഷ ഫയലിംഗ്
ട്രേഡ്മാര്‍ക്ക് അപേക്ഷ നമ്പര്‍ ലഭ്യമാക്കുക
ട്രേഡ്മാര്‍ക്ക് ഓഫീസില്‍നിന്നും പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കുക.
ആവശ്യമെങ്കില്‍ അതിനു മറുപടി ഫയല്‍ ചെയ്യുക.
നല്‍കുന്ന മറുപടിക്ക് കൂടുതല്‍ വിശദീകരണം ചെന്നൈയിലുള്ള ട്രേഡ്മാര്‍ക്ക് ഓഫീസില്‍ നേരിട്ടു വന്ന് നല്‍കണമെന്ന് രജിസ്ട്രാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അപ്രകാരം ചെയ്യുക.
ട്രേഡ്മാര്‍ക്ക് പ്രസിദ്ധീകരിക്കുന്ന ജേണലിന്‍റെ കോപ്പി ലഭ്യമാക്കുക.
നിങ്ങളുടെ ട്രേഡ്മാർക്കിനോട് സാമ്യമുള്ള ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുക
രജിസ്ട്രേഷന്‍ ആവുമ്പോള്‍ ട്രേഡ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക.

Rs.1499/-

+ ഗവണ്‍മെന്‍റ് ഫീസ്

Contact now

Rs.3499/-

(Save Rs. 500)

+ ഗവണ്‍മെന്‍റ് ഫീസ്

Contact now

Rs.7999/-

(Save Rs. 1000)

+ ഗവണ്‍മെന്‍റ് ഫീസ്

Contact now
  • ബേസിക്
  • സെര്‍ച്ച് റിപ്പോട്ട്
  • ട്രേഡ്മാര്‍ക്ക് അപേക്ഷ തയ്യാറാക്കല്‍
  • ട്രേഡ്മാര്‍ക്ക് അപേക്ഷ ഫയലിംഗ്
  • ട്രേഡ്മാര്‍ക്ക് അപേക്ഷ നമ്പര്‍ ലഭ്യമാക്കുക
  • രജിസ്ട്രേഷന്‍ ആവുമ്പോള്‍ ട്രേഡ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക.
  • Rs.1499/-

    + ഗവണ്‍മെന്‍റ് ഫീസ്

    Contact now
  • സ്റ്റാൻഡേർഡ്
  • സെര്‍ച്ച് റിപ്പോട്ട്
  • ട്രേഡ്മാര്‍ക്ക് അപേക്ഷ തയ്യാറാക്കല്‍
  • ട്രേഡ്മാര്‍ക്ക് അപേക്ഷ ഫയലിംഗ്
  • ട്രേഡ്മാര്‍ക്ക് അപേക്ഷ നമ്പര്‍ ലഭ്യമാക്കുക
  • ട്രേഡ്മാര്‍ക്ക് ഓഫീസില്‍നിന്നും പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കുക.
  • ആവശ്യമെങ്കില്‍ അതിനു മറുപടി ഫയല്‍ ചെയ്യുക.
  • ട്രേഡ്മാര്‍ക്ക് പ്രസിദ്ധീകരിക്കുന്ന ജേണലിന്‍റെ കോപ്പി ലഭ്യമാക്കുക.
  • രജിസ്ട്രേഷന്‍ ആവുമ്പോള്‍ ട്രേഡ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക.
  • Rs.3499/-

    (Save Rs. 500)

    + ഗവണ്‍മെന്‍റ് ഫീസ്

    Contact now
  • പ്രീമിയം
  • സെര്‍ച്ച് റിപ്പോട്ട്
  • ട്രേഡ്മാര്‍ക്ക് അപേക്ഷ തയ്യാറാക്കല്‍
  • ട്രേഡ്മാര്‍ക്ക് അപേക്ഷ ഫയലിംഗ്
  • ട്രേഡ്മാര്‍ക്ക് അപേക്ഷ നമ്പര്‍ ലഭ്യമാക്കുക
  • ട്രേഡ്മാര്‍ക്ക് ഓഫീസില്‍നിന്നും പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കുക.
  • ആവശ്യമെങ്കില്‍ അതിനു മറുപടി ഫയല്‍ ചെയ്യുക.
  • നല്‍കുന്ന മറുപടിക്ക് കൂടുതല്‍ വിശദീകരണം ചെന്നൈയിലുള്ള ട്രേഡ്മാര്‍ക്ക് ഓഫീസില്‍ നേരിട്ടു വന്ന് നല്‍കണമെന്ന് രജിസ്ട്രാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അപ്രകാരം ചെയ്യുക.
  • ട്രേഡ്മാര്‍ക്ക് പ്രസിദ്ധീകരിക്കുന്ന ജേണലിന്‍റെ കോപ്പി ലഭ്യമാക്കുക.
  • നിങ്ങളുടെ ട്രേഡ്മാർക്കിനോട് സാമ്യമുള്ള ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുക
  • രജിസ്ട്രേഷന്‍ ആവുമ്പോള്‍ ട്രേഡ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക.
  • Rs.7999/-

    (Save Rs. 1000)

    + ഗവണ്‍മെന്‍റ് ഫീസ്

    Contact now

സേവനങ്ങൾ പാക്കേജായി അല്ലാതെ വെവ്വേറെയായി ലഭിക്കുന്നതിനുള്ള വിലനിർണ്ണയ രീതി:

Filing Individual trade mark application

1499/-

Filing reply to examination report

2499/-

Representation before Registrar of Trade Marks, Chennai (By Video Conference)

4999/-

Note: 

(i) The plans are applicable only for individual applicants.
(ii) Opposition Matters are not included in the plans.



ഞങ്ങളുടെ പ്രവത്തന രീതി:

നിങ്ങൾക്കുവേണ്ടി ഞങ്ങൾ എങ്ങനെയാണ് വ്യാപാരമുദ്ര അപേക്ഷ ഫയൽ ചെയ്യുന്നത്?

  • 1
    ഉദ്ദേശിക്കുന്ന വ്യാപാരമുദ്രയും ( Trademark) ആ ട്രേഡ്‌മാർക്ക് ഏതു ചരക്കുകൾ / സേവങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഉപയോഗിക്കുന്നതെന്നു ഞങ്ങളോട് പറയുക.
  • 2
    ട്രേഡ്മാർക് നിയമത്തിന് കീഴിൽ നിങ്ങളുടെ ട്രേഡ്മാർക്കിനു രജിസ്ട്രേഷൻ സാധ്യമാണോ എന്ന് ഞങ്ങൾ പരിശോധിക്കുന്നു. സമാനമായ വ്യാപാരമുദ്ര നിലവിലുണ്ടോ ഇല്ലയോ എന്നറിയാൻ GVT വെബ്‌സൈറ്റിൽ Serach നടത്തുകയും ചെയ്യുന്നു.
  • 3
    ട്രേഡ്മാർക് രജിസ്ട്രേഷന് ആവശ്യമായ മറ്റ് വിശദാംശങ്ങൾ / പ്രമാണങ്ങൾ തരുക.
  • 4
    നിങ്ങള്ക്ക് വേണ്ടി ഞങ്ങൾ ട്രേഡ്മാർക് അപേക്ഷ ഫയൽ ചെയ്യുന്നതിനായുള്ള ഓത്തോറിസെന്റെ ഡ്രഫ്ത് മെയിൽ / വാട്ട്‌സ്ആപ്പ് വഴിയോ ചാറ്റ് വഴിയോ തയ്യാറാക്കി അയയ്ക്കുന്നു, ആവശ്യമെങ്കിൽ, ഉപയോക്തൃ സത്യവാങ്മൂലവും (USER AFFIDVAIT ) (ഉപയോഗത്തിൻ്റെ മുൻഗണന ക്ലെയിം ചെയ്യുന്നതിന്) തയ്യാറാക്കി അയയ്ക്കുന്നു. നിങ്ങൾ ഓതറൈസേഷനിൽ ഒപ്പിട്ട് മെയിൽ / വാട്ട്‌സ്ആപ്പ് വഴിയോ ചാറ്റ് വഴിയോ തിരിച്ചു അയച്ചു തരുക. ഉപയോക്തൃ സത്യവാങ്മൂലം (ആവശ്യമായ സന്ദർഭങ്ങളിൽ) നോട്ടറൈസ് ചെയ്യുകയും മെയിൽ / വാട്ട്‌സ്ആപ്പ് വഴിയോ ചാറ്റ് വഴിയോ തിരിച്ചു അയച്ചു തരുകയും വേണം.
  • 5
    ഓൺലൈൻ മോഡ് വഴി ( അതായതു , ബാങ്ക് ട്രാൻസ്ഫർ / ജി പേ ആയി) ഫീസ് തുക അയച്ചു തരുക. ഫീസ് തുക ലഭിക്കുമ്പോൾ ഞങ്ങൾ പേയ്‌മെൻ്റിൻ്റെ രസീത് നൽകുന്നു.
  • 6
    ഞങ്ങൾ നിങ്ങളുടെ അപേക്ഷ ഫയൽ ചെയ്യുകയും .നിങ്ങളുടെ റഫറൻസിനും റെക്കോർഡിനുമായി GVT രസീതും അപേക്ഷയുടെ പകർപ്പും നിങ്ങൾക്ക് തരുന്നതാണ്. നിങ്ങളുടെ അപേക്ഷ എങ്ങനെ ട്രാക്ക് ചെയ്യാമെന്നും ഞങ്ങൾ പറഞ്ഞു തരുന്നതാണ്.

  If your are business consultant, accountant, tax practitioner etc, let’s partner up for Trademark Registration and related services @ Feroke , Koduvally ,Koyilandy, Mukkam , Payyoli, Ramanattukara, Vadakara