QUICK REGISTRATION FORM
Select Services

വ്യാപാര മുദ്ര (Trademark)/സേവനമുദ്ര (Service mark) രജിസ്റ്റര്‍ ചെയ്തു ലഭിക്കുന്നതിനു ആദ്യത്തെ സ്റ്റെപ്പാണ് ട്രേഡ് മാര്‍ക്ക് അപ്ലിക്കേഷന്‍ ഫയല്‍ ചെയ്യുകയെന്നത്. വളരെയധികം ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി വേണം ട്രേഡ്മാര്‍ക്ക് അപേക്ഷ തയ്യാറാക്കേണ്ടത്. അല്ലാത്തപക്ഷം ട്രേഡ്മാര്‍ക്ക് രജിസ്ട്രാര്‍ പ്രസ്തുത അപേക്ഷ നിരസിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

നിങ്ങളുടെ വ്യാപാര മുദ്ര (Trademark)/സേവനമുദ്ര (Service mark) അനന്യമാണെന്നും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതാണെന്നും ഉറപ്പുവരുത്തിയതിനുശേഷം ചരക്കുകളുടെ (Goods)/സേവനങ്ങളുടെ (Service) ശരിയായ വിവരണത്തോടെ അവയുടെ നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ള വിഭാഗത്തില്‍(Goods) വേണം ട്രേഡ്മാര്‍ക്ക് ആപ്ലിക്കേഷന്‍ ഫയല്‍ ചെയേണ്ടത്. ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍റെ ആവശ്യത്തിലേക്കായി ചരക്കുകളെ(Goods) 34 വിഭാഗങ്ങളായും, സേവനങ്ങളെ 11 വിഭാഗങ്ങളായും തരം തിരിച്ചിരിക്കുന്നു. ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍റെ ആവശ്യത്തിലേയ്ക്ക് ചരക്കുകളെയും സേവനങ്ങളെയും വര്‍ഗ്ഗീകരിച്ചിട്ടുള്ളത് (Classify) മനസ്സിലാക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ പൊതുവെ ആവശ്യമായ വരുന്ന വിവരങ്ങളും രേഖകളും താഴെ പറയുന്നവയാണ് :

  • അപേക്ഷകന്‍റെ പേര്
  • സ്ഥാപനത്തിന്‍റെ പേര്
  • വിലാസം
  • ഫോണ്‍ നമ്പര്‍
  • ഇമെയില്‍ അഡ്രസ്സ്
  • ട്രേഡ്മാര്‍ക്ക് നിലവില്‍ ഉപയോഗിക്കുന്നുവെങ്കില്‍ അക്കാര്യം കാണിച്ചുകൊണ്ടുള്ള സത്യവാങ്മൂലം.
  • ട്രേഡ്മാര്‍ക്ക് അപേക്ഷ ഫയല്‍ ചെയ്യുന്നതിനുള്ള അധികാര പത്രം.
  • 8cm x 8 cm വലുപ്പത്തില്‍ JPEG ഫോര്‍മാറ്റിലുള്ള ലോഗോ.

കേരളത്തില്‍ നിന്നുള്ള ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ സമർപ്പിക്കേണ്ടത് ട്രേഡ്മാര്‍ക്ക് രജിസ്ട്രാറുടെ ചെന്നൈയിലുള്ള ഓഫീസിലാണ്.

വിലാസം:

Trademark Registry Chennai
Boudhik Sampada Bhavan
GST Road, Guindy, Chennai – 600032
Phone: 044-22505200

ഗവണ്‍മെന്‍റ് നിഷ്കര്‍ഷിച്ചിട്ടുള്ള ഫീസോടെ വേണം ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനുള്ള അപേക്ഷ നല്‍കാന്‍. ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനുള്ള ഗവണ്‍മെന്‍റ് ഫീസ് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. സ്റ്റാര്‍ട്ട്അപ്പ് സ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്‍റ് ഫീസില്‍ ഇളവുണ്ട്.

ട്രേഡ്മാര്‍ക്ക് അപേക്ഷ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ ആ കാര്യം സ്ഥിരീകരിച്ചുകൊണ്ട് നിങ്ങള്‍ക്കൊരു ചലാന്‍/ ഗവണ്‍മെന്‍റ് രസീത് ലഭിക്കും. അതില്‍ നിങ്ങളുടെ അപേക്ഷയുടെ നമ്പര്‍ ഉണ്ടായിരിക്കും. ആ നമ്പര്‍ ഇവിടെ ക്ലിക്ക് ചെയ്തു കിട്ടുന്ന വെബ് ലിങ്കില്‍ നല്‍കിയാല്‍ അപേക്ഷയുടെ തത്സ്ഥിതി നിങ്ങള്‍ക്കു മനസ്സിലാക്കാവുന്നതാണ്.